കാര്‍ഗില്‍ യുദ്ധം: സൈനികര്‍ക്ക് ആയുധവും ഭക്ഷണവും ലഭിച്ചില്ല, പാകിസ്ഥാന്‍ നാണം കെട്ടു; തുറന്നുപറച്ചിലുമായി നവാസ് ഷെരീഫ്

  • 26/10/2020

കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുകള്‍ നടത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 1999 ലായിരുന്നു ഇന്ത്യയുമായി കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. സൈനികര്‍ക്ക് ആയുധങ്ങളോ മര്യാദയ്ക്ക് ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നാണ് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയ കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ സൈനികരായിരുന്നില്ല. മറിച്ച് ഏതാനും ജനറലുമാരായിരുന്നു എന്നും നവാസ് ഷെരീഫ് പറയുന്നു. 

പട്ടാളക്കാര്‍ക്ക് ആവശ്യത്തിന് ആഹാരം കിട്ടിയില്ലെന്ന് അറിഞ്ഞപ്പോള്‍ എന്റെ മനസ് വേദനിച്ചു. അവര്‍ക്ക് ആയുധങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യവും സമൂഹവും എന്താണ് ഇതില്‍ നിന്നും നേടിയത് എന്നും നവാസ് ഷെരീഫ് ചോദിക്കുന്നു. കൂടാതെ പര്‍വേസ് മുഷറഫും അദ്ദേഹത്തിന്റെ കൂട്ടാളികളും സൈന്യത്തെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതായും നവാസ് ഷെരീഫ് ആരോപണം ഉന്നയിച്ചു.

Related News