ചൈനീസ് നഗരത്തില്‍ ഒരാൾക്ക് കൊവിഡ്; 47 ലക്ഷം പേരിൽ പരിശോധന നടത്താൻ നീക്കം

  • 27/10/2020

കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജ്ജിതമാക്കി ചൈന. ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ സിന്‍ജിയാങ് പ്രവിശ്യയിലെ ഒരു നഗരത്തില്‍ 47 ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്താന്‍ പോവുന്നത്. നിലവില്‍ 28 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞു.
അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 19 ലക്ഷം പേര്‍ക്ക് പരിശോധന നടത്തുമെന്നാണ് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. കഷ്ഗര്‍ എന്ന നഗരത്തിലെ നിവാസികളിലാണ് പരിശോധന നടത്തിയത്.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന സ്ത്രീക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനീസ് മധ്യപ്രദേശത്ത് പത്ത് ദിവസത്തിനുള്ളില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക കേസാണിത്. തുടര്‍ന്നാണ് ഇത്രയധികം പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.  നഗരത്തില്‍ ഇതുവരെയുള്ള പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാതെ 137 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷങ്ങളില്ലാത്ത കൊവിഡ് കേസുകള്‍ നിലവില്‍ ചൈനയുടെ ഔദ്യോഗിക കൊവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നില്ല.

Related News