ഫ്രാന്‍സിനു നേരെ ബോംബ് ഭിഷണി; ഇസ്ലാമിക സംഘടനകളെന്ന് സൂചന

  • 28/10/2020

ഫ്രാന്‍സില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. ഫ്രാന്‍സിന് നേരെ ബോംബ് ഭീഷണി ഉണ്ടായി. ഇതിന് പിന്നില്‍ ഇസ്ലാമിക മതസംഘടനകളാണെന്നാണ് ലഭിക്കുന്ന സൂചന. പാരിസിലെ ആര്‍ക്ക് ഡി ട്രയോംഫ് സ്മാരകത്തിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ചാംപ്‌സ്എലിസീസിലാണ് സ്മാരകം സ്ഥിതിചെയ്യുന്നത്. ഭീഷണിയെ തുടര്‍ന്ന് ഇവിടങ്ങളില്‍ ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ചാംപ്‌സ്എലിസ് പ്രദേശത്ത് താമസിക്കുന്ന ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഈഫല്‍ ടവറിലെ ചാംപ് ഡി മാര്‍സ് പാര്‍ക്കിന് സമീപത്തു നിന്നും വന്‍ സ്‌ഫോടക ശേഖരവും  പോലീസ് കണ്ടെത്തി.

Related News