ബ്രിട്ടീഷ് രാജകുടുംബത്തിന് വീട്ടുജോലിക്കാരെ വേണം; ശമ്പളം 18.5 ലക്ഷം

  • 28/10/2020

വീട്ടു ജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബം. വീട്ടുജോലിക്കാര്‍ക്ക് ഏതാണ്ട് 18.5 ലക്ഷം രൂപയാണ് തുടക്ക ശമ്പളമായി ലഭിക്കുന്നത്. എന്നാല്‍ കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം എന്ന നിബന്ധന ഉണ്ട്. ദി റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന സന്ദേശം പങ്കുവെച്ചിരിക്കുന്നത്. 

വിന്‍ഡ്‌സര്‍ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകേണ്ടി വരും. വീട്ടുജോലികള്‍ ചെയ്ത് മുന്‍പരിചയം ഉളളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യം ഉള്ളവരായിരിക്കും. അപേക്ഷകര്‍ക്ക് കണക്ക് അറിഞ്ഞിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം. വര്‍ഷത്തില്‍ 33 ദിവസം അവധി അനുവദിക്കും. ഇതോടൊപ്പം രാജകീയ സൗകര്യങ്ങള്‍ ലഭിക്കും എന്നതാണ് ജോലിയുടെ മറ്റൊരു സവിശേഷത. 

Related News