പല തവണ ബ്രേക്ക് ഡൗണായി; അരിശം മൂത്ത യുവാവ് 2 കോടിയോളം വിലയുള്ള കാറിന് തീയിട്ടു

  • 28/10/2020

സ്വന്തമായി വാഹനം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചില വാഹന പ്രേമികളാകട്ടെ വിലകൂടിയ വാഹനങ്ങളുള്‍പ്പടെ സ്വന്തമാക്കാറുണ്ട്. എന്നാല്‍ 2.4 കോടി വിലയുള്ള മെര്‍സിഡസ് കാര്‍ കത്തിച്ച ഒരു റഷ്യന്‍ യൂട്യൂബറിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എല്ലാവരും ഒരു അമ്പരപ്പോടെയാണ് ഈ വീഡിയോ കണ്ടത്. ഒരു കോടിയിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോ കണ്ട് എല്ലാവര്‍ക്കും അറിയേണ്ടത് ഇങ്ങനെ ചെയ്തതിന്റെ കാരണമാണ്. 

എല്ലാവരെയും പോലെ ആഗ്രഹിച്ച് തന്നെയാണ് മിഖായി ലിത്വിന്‍ രണ്ടുകോടിയിലധികം രൂപ മുടക്കി മെര്‍സിഡസ് കാര്‍ സ്വന്തമാക്കിയത്. എന്നാല്‍ കാര്‍ മേടിച്ചതിന് പിന്നാലെ ഇത് പല തവണ  ബ്രേക്ക് ഡൗണായതാണ് ലിത്വിനെ രോക്ഷാകുലനാക്കിയത്. അഞ്ച് തവണ വാഹനം റിപ്പയര്‍ ചെയ്ത്. എന്നിട്ടും കാര്യം ഉണ്ടായില്ല. ഒടുവില്‍ ലിത്വിന്റെ പരാതികള്‍ക്ക് ഡീലര്‍ഷിപ്പുമാര്‍ വിളിച്ചാല്‍ ഫോണിന് മറുപടി നല്‍കാതായി. ഇതോടെ ലിത്വിന്‍ കാറിന് തീ ഇടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ കത്തിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.


Related News