ശരീരത്തില്‍ 90 ശതമാനം ടാറ്റൂ, 435 ദ്വാരം; തലയില്‍ രണ്ട് കൊമ്പ്; കൂടെ ഗിന്നസ് റെക്കോര്‍ഡും

  • 28/10/2020

സ്വന്തം ശരീരത്തില്‍ മുഴുവന്‍ ടാറ്റൂ അടിച്ചും ശസ്ത്രക്രിയയിലൂടെ വ്യത്യസ്തമായ മാറ്റങ്ങള്‍ വരുത്തിയ നിരവധിപേരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒരുപാട് മാറ്റങ്ങള്‍ വരുത്തി സ്വന്തം ശരീരം വികൃതമാക്കിയവരും അക്കൂട്ടത്തില്‍ ഉണ്ട്. ശരീരത്തില്‍ അത്തരത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ജര്‍മന്‍ സ്വദേശിയായ റോള്‍ഫ് ബൂക്കൂസ്. ബൂക്കൂസിന്റെ ശരീരത്തിന്റെ 90 ശതമാനം ടാറ്റൂ ചെയ്തു കഴിഞ്ഞു. കൂടാതെ 435 ദ്വാരങ്ങളാണ് ശരീരത്തില്‍ ഉള്ളത്. തലയില്‍ രണ്ട് കൊമ്പും ഉണ്ട്. 

പുരികങ്ങള്‍ക്ക് ചുറ്റുമായി 37 തുളകളാണ് ഉള്ളത്. കണ്ണിന്റെ ഉള്ളിലും ടാറ്റൂ അടിച്ചിട്ടുണ്ട്. 1.37 ലക്ഷം രൂപ മുടക്കിയാണ് ബൂക്കൂസ് തലയില്‍ രണ്ട് കൊമ്പുകള്‍ ഉണ്ടാക്കിയെടുത്തത്. കാണുന്നവര്‍ക്ക് പെട്ടെന്ന് കണ്ടാല്‍ പേടി തോന്നുമെങ്കിലും ബൂക്കൂസ് തന്റെ ശരീരം നന്നായി ആസ്വദിക്കുന്നുണ്ട്. 61 കാരനായ ബൂക്കൂസ് 40 വയസുമുതലാണ് ശരീരത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആരംഭിച്ചത്.

Related News