ഫ്രാന്‍സില്‍ പളളിയില്‍ വെച്ച് മൂന്നു പേരെ കൊലപ്പെടുത്തി; ഒരു സ്ത്രീയെ കൊന്നത് കഴുത്തറുത്ത്; ഭീകരാക്രമണമെന്ന് നൈസ് മേയര്‍

  • 29/10/2020

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വച്ച്‌ കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു യുവതിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സംഭവം ഭീകരാക്രമണമാണെന്ന് നൈസ് മേയര്‍ പറയുന്നു. നഗരത്തിലെ നോട്രെ ഡാം പള്ളിയിലും സമീപത്തുമായി കത്തികൊണ്ടുള്ള ആക്രമണം നടന്നതായും ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.

ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും,സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ഫ്രഞ്ച് രാഷ്ട്രീയനേതാവ് കൂടിയായ മറൈന്‍ ലെ പെനും ആക്രമണ വിവരം സ്ഥിരീകരിച്ചു. ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ യെ ചെചെന്‍ വംശജനായ ഒരാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഫ്രാന്‍സില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ ആക്രമണവും ഉണ്ടായിരിക്കുന്നത്.

Related News