മാതാപിതാക്കളെ ഭയന്ന് നവജാത ശിശുവിനെ ഫ്രീസറില്‍ സൂക്ഷിച്ചു; ദാരുണാന്ത്യം

  • 29/10/2020

മാതാപിതാക്കള്‍ അറിയാതെ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന് ദാരുണാന്ത്യം. റഷ്യയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. 16 കാരനായ യുവാവാണ് കുഞ്ഞിന് പിതാവ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം കുറച്ച് നാളുകള്‍ക്ക് മുന്‍പ് തകര്‍ന്നിരുന്നു. 

താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പെണ്‍കുട്ടി മാതാപിതാക്കളില്‍ നിന്നും മറച്ചുവെച്ചിരുന്നു. പ്രസവം നടന്നയുടന്‍ മാതാപിതാക്കളെ ഭയന്ന് കുഞ്ഞിനെ കവറിലാക്കി ഗാരേജിലെ ഫ്രീസറിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. എന്നാല്‍ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പെണ്‍കുട്ടിയും ഗുരുതരനില തരണം ചെയ്തിട്ടില്ല.

Related News