വീടിനു മുന്നില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍; പൊലീസ് പാഞ്ഞെത്തി; പിന്നീട് സംഭവിച്ചത്

  • 30/10/2020

ചോരയില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ കൊണ്ട് ആരെങ്കിലും വീട് അലങ്കരിക്കുമോ. കേള്‍ക്കുമ്പോള്‍ തന്ന ഭയം തോന്നുന്നുണ്ടല്ലേ. എന്നാല്‍ ടെക്‌സാസിലെ പ്രശ്‌സ്ത കലാകാരന്‍ സ്റ്റീവന്‍ നൊവാക് ഇത്തരത്തില്‍ വീട് അലങ്കരിച്ചാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. എന്നാല്‍ ഒറിജന്‍ മൃതദേഹമോ, രക്തമോ ഒന്നും അല്ല ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ കൊണ്ടാണ്. 

നൊവാക്കിന്റെ വീട്ടിന് മുന്നില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരാളെയും കറുത്ത കവറില്‍ പൊതിഞ്ഞ് മറ്റൊരു മൃതദേഹവും വീടിന്റെ മുകളില്‍ നിന്ന് ചോരയില്‍ കുളിച്ച്  ഒരാള്‍ താഴേക്കായി തൂങ്ങിക്കിടക്കുന്നതും ഒക്കെ കണ്ടതോടെ അയല്‍വാസികള്‍ പേടിച്ചു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 

സംഭവം അറിഞ്ഞതോടെ പൊലീസ് നൊവാക്കിന്റെ വീട്ടിലേക്ക് ചീറിപ്പാഞ്ഞു വന്നു. എന്നാല്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇതെല്ലാം നൊവാക്കിന്റെ സൃഷ്ടികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞ് പൊലീസ് തിരിച്ച് പോവുകയും ചെയ്തു. 

Related News