12 വര്‍ഷമായി സ്ഥിരതാമസക്കാരിയായ പൂച്ച ചത്തു; പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന

  • 30/10/2020

ലണ്ടനിലെ പള്ളിയില്‍ ചത്തുപോയ പൂച്ചയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന. 12 വര്‍ഷത്തോളമായി ലണ്ടനിലെ സൗത്ത്‌റാക്ക് കത്രീഡലിന്റെ ഭാഗമായിരുന്ന പൂച്ചയ്ക്കാണ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. ഡാര്‍കിന്‍സ് എന്നാണ് പൂച്ചയുടെ പേര്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പൂച്ചയ്ക്കായി പ്രത്യേക ചടങ്ങുകള്‍ നടന്നത്. 

ഡാര്‍കിന്‍സ് എന്ന പൂച്ചയ്ക്ക് ട്വിറ്ററില്‍ അടക്കം നിരവധി ഫോളോവേഴ്‌സ് ഉണ്ട്. പൂച്ചയെ കാണാനായി മാത്രം പള്ളിയിലേക്ക് ആളുകള്‍ എത്താറുണ്ടായിരുന്നു. അതുകൊണ്ടാണ് പൂച്ചയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. 

ഒരു ക്രിസ്മസ് കാലത്താണ് അലഞ്ഞ് തിരിഞ്ഞ് നടന്ന പൂച്ച ഭക്ഷണത്തിനായി പള്ളിയില്‍ എത്തിയത്. പിന്നീട് എവിടെയും പോകാതെ അവിടെ സ്ഥിരതാമസമാക്കുകയും കത്രീഡലിലെ ഒരു അംഗമായി മാറുകയുമായിരുന്നു. 



Related News