തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം; നിരവധിപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • 30/10/2020

പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ മരിച്ചു. ഒട്ടേറ പേര്‍ മണ്ണിനടിയില്‍ ഉള്ളതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. റിക്ടര്‍ സ്‌കെയില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുര്‍ക്കിയില്‍ ഉണ്ടായത്. 

ഏജീയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇസ്മിര്‍ നഗര തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയാണ് ഇത് . ഭൂകമ്പത്തില്‍ നിരവധി കെട്ടികള്‍ തകര്‍ന്നിട്ടുണ്ട്. ഇതിന്റെ അടിയില്‍ ആളുകള്‍ അകപ്പെട്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 


Related News