ചൈനയില്‍ അഞ്ചുനില കെട്ടിടം 'നടന്നു നീങ്ങി'

  • 31/10/2020


85വര്‍ഷം പഴക്കമുള്ള അഞ്ച് നിലയില്‍ കെട്ടിടം നടങ്ങ് നീങ്ങുന്ന കാഴ്ചയാണ് ചൈനയിലെ ഷാങ്‌നഗരത്തിലുള്ളവര്‍ അടുത്തിടെ സാക്ഷിയായത്. 1935 ല്‍ നിര്‍മ്മിച്ച ലഗേന പ്രെമറി സ്‌കൂളിന്റെ കെട്ടിടമാണ് 198 യന്ത്രക്കാലുകള്‍ ഉപയോഗിച്ച് മാറ്റിയതെന്ന് ഹുവാങ്പു ജില്ലാ അധികൃതര്‍ പറഞ്ഞു. 

പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അവ മറ്റൊരിടത്തേക്ക് മാറ്റുന്നത്. ഷാങ്ഹായിലെ എവലൂഷന്‍ എന്ന കമ്പനിയാണ് 2018 ല്‍ ഈ സാങ്കിതക വിദ്യ വികസിപ്പിച്ചെടുത്തത്. 

കെട്ടിടത്തിന്റെ തൂണുകളുടെ ഉയരം കുറച്ച് യാന്ത്രക്കാലുകള്‍ ഘടിപ്പിക്കും. രണ്ട് സംഘമായി തിരിച്ച യന്ത്രക്കാലുകള്‍ ഒന്നിടവിട്ട് പൊങ്ങുകയും താഴുകയും ചെയ്യും. സെന്‍സറുകള്‍ ഉപയോഗിച്ചാണ് നീക്കം നിയന്ത്രിക്കുന്നത്. മനുഷ്യന്‍ നടന്നുനീങ്ങുന്നതുപോലെയാണ് ഇതിന്റെ ചലനം നടക്കുന്നത്. സ്‌കൂള്‍ കെട്ടിടം 21 ഡിഗ്രി തിരിച്ച് 62 മീറ്ററോളം നീക്കിയാണ് 18 ദിവസം കൊണ്ട് പുതിയ സ്ഥലത്ത് എത്തിച്ചത്.

Related News