പ്രതീക്ഷയോടെ ലോകം.. കുട്ടികളിലും കൊവിഡ് വാകിസിൻ പരീക്ഷണം നടത്തുന്നു

  • 31/10/2020

അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ ഉല്‍പ്പാദകരായ ജോണ്‍സണ്‍ & ജോണ്‍സൺ വാക്‌സിന്‍ പരീക്ഷണം കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നു. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍, 12-18 വയസ്സുള്ള കുട്ടികളില്‍ പരീക്ഷിക്കാൻ ഒരുങ്ങുകകയാണെന്ന്   കമ്പനി അധികൃതര്‍ അറിയിച്ചു. വളരെ ചെറിയ കുട്ടികളെയും പഠനവിധേയമാക്കാനാണ്  കമ്പനി ഒരുങ്ങുന്നത്. അതിനാവശ്യമായ അനുമതിക്കായി അധികൃതരെ സമീപിച്ചിട്ടുണ്ട്.  അമേരിക്കന്‍ കമ്പനിയായ നൊവാവാസ്‌ക് ഇന്റസ്ട്രീസും വാക്‌സിന്‍ പരീക്ഷണത്തിലാണ്. 

അമേരിക്കയിലും മെക്‌സിക്കോയിലും അടുത്ത മാസം വാക്‌സിന്‍ പരിശോധന ആരംഭിക്കും. അതില്‍ വിവിധ വംശീയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം. വിവിധ വംശീയ വിഭാഗങ്ങള്‍ കൊവിഡിനോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്നതുകൊണ്ട് വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന അത്യാവശ്യമാണെന്ന് കമ്പനി കരുതുന്നു. 10-20ശതമാനം ലാത്തിനോസ്, 15 ശതമാനം അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍, 2 ശതമാനം തദ്ദേശീയ അമേരിക്കക്കാര്‍ തുടങ്ങിയവരെയാണ് പഠന വിധേയമാക്കുക. 

Related News