ബൈഡൻ ജയിച്ചാൽ എണ്ണവിപണി മെച്ചപ്പെടുമെന്ന് വിലയിരുത്തൽ;​ ഗൾഫ് രാജ്യങ്ങൾക്കും പ്രയോ​ജനം

  • 31/10/2020

അമേരിക്കൻ  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ എണ്ണവിപണി മെച്ചപ്പെടുമെന്ന് വിലയിരുത്തൽ. ഇറാനുമായി പുതിയ ആണവ കരാർ പുനരാരംഭിക്കുന്നതോടെ എണ്ണ വിപണിയിൽ വലിയ ഉയർച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ആവശ്യകത കുറയുമ്പോൾ തന്നെ ലഭ്യത കൂടുന്ന സാഹചര്യമാണ് എണ്ണവിപണിയിലുള്ളത്. കൊവിഡ് വ്യാപനത്തോടെ ഉൽപ്പാദന രംഗത്ത് രൂപപ്പെട്ട മാന്ദ്യം എണ്ണവിപണിയിൽ വലിയ തളർച്ചക്കും ഇടയാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയിലേതുൾപ്പെടെ ഉൽപ്പാദക രാജ്യങ്ങൾക്കാണ് ഇത് വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 

 ഇരു രാജ്യങ്ങളും വൻശക്തി രാജ്യങ്ങൾക്കൊപ്പം പുതിയ ആണവ കരാർ രൂപപ്പെടുത്തിയാൽ പ്രതിദിനം 3.8 ദശലക്ഷം ബാരൽ എണ്ണ കൂടി ഇറാനിൽ നിന്ന് വിപണിയിലെത്തും. വില വീണ്ടും ഇടിയാൻ ഇത് കാരണമാകും. ഒപെക് നേതൃത്വവും ഈ സാധ്യത മുന്നിൽ കാണുന്നുണ്ട്. ഉൽപ്പാദനം കുറച്ച് വിപണിയിൽ വില സന്തുലിതത്വം ഉറപ്പാക്കുന്ന നടപടിലാണ് കുറച്ചുകാലമായി ഒപെക് സ്വീകരിച്ചിരിക്കുന്നത്. താൻ പ്രസിഡന്റായാൽ ഇറാനുമായി ആണവ ചർച്ച പുനരാരംഭിക്കുമെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Related News