ഫ്രാന്‍സില്‍ ഭീകരരുടെ ആക്രമണം തുടരുന്നു; വൈദികന് നേരെ വെടിവയ്പ്പ്

  • 31/10/2020

പ്രവാചക കാർട്ടൂൺ വിവാദത്തിന് പിന്നാലെ ഫ്രാന്‍സില്‍ ഭീകരരുടെ ആക്രമണം തുടരുന്നു.
ഫ്രാൻസിലെ ലിണ്യോയിൽ വച്ച് ഓര്‍ത്തഡോക്‌സ് വൈദികന് നേരെ ഭീകരർ വെടിയുതിര്‍ത്തു.  പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളി അടയ്ക്കുന്നതിനിടെയാണ് വൈദികന് നേരെ വെടിവയ്പ്പ് ഉണ്ടായത്. വൈദികന് നേരെ വെടിയുതിര്‍ത്ത ശേഷം അക്രമി കടന്നു കളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ പളളയിൽ വച്ച് മൂന്ന് പേരെ ഭീകരരർ കൊലപ്പെടുത്തിയിരുന്നു. പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ച ചരിത്രാധ്യാപകനെ കഴുത്തറുത്തും ഭീകരർ നേരത്തെ കൊലപ്പെടുത്തിയിരുന്നു. 

Related News