ഫിലിപ്പീന്‍സില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; 10 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

  • 01/11/2020

ഫിലിപ്പീന്‍സില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. 265 കിലോമീറ്റര്‍ വരെ വേഗത വരെയുള്ള കാറ്റും ശക്തമായ മഴയും എത്തിയേക്കുമെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അതിനാല്‍ 10 ലക്ഷത്തോളം പേരെയാണ് ചുഴലിക്കാറ്റിന്റെ ഭാഗമായി മാറ്റി താമസിപ്പിച്ചിരിക്കുന്നത്. 

കൊവിഡ് രോഗബാധയുള്ളതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന സ്ഥലങ്ങളില്‍ വൈറസ് ബാധ പടരാതിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News