തുര്‍ക്കിയില്‍ അസാധാരണ പ്രതിഭാസം; ഭൂകമ്പത്തിന് പിന്നാലെ കടല്‍ പിന്‍വാങ്ങി

  • 02/11/2020

തുര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ കടല്‍ പിന്‍വാങ്ങി. കിലോമീറ്ററോളമാണ് കടല്‍ പിന്‍വാങ്ങിയിരിക്കുന്നത്. ഇത് പ്രദേശവാസികളില്‍ കൂടുതല്‍ ആശങ്ക ഉണ്ടാക്കി. ഇസ്മിര്‍ നഗരത്തിലായിരുന്നു ഈ ആസാധാരണ പ്രതിഭാസം ഉണ്ടായത്. എന്നാല്‍ സുനാമിക്ക് മുന്നോടിയായാണ് കടല്‍ ഇത്തരത്തില്‍ പിന്‍വാങ്ങിയത്. 

കടയില്‍ നിന്നും ഇരച്ചു കയറിയ വെള്ളത്തില്‍ ഇസ്മിര്‍ നഗരത്തിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ഒട്ടേറെ കെട്ടിടങ്ങളാണ് നിലം പൊത്തിയത്. എയ്ജിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന സാമോസ് ദ്വീപിലെ കര്‍ലോവാസിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശിക സമയം ആഞ്ചരയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിലും സുനാമിയിലും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 



Related News