വോട്ട് തരില്ലെ? ഫോണിന്റെ മറുതലയ്ക്ക് ഒബാമ; പുതിയ പ്രചരണ തന്ത്രം

  • 02/11/2020

വോട്ട് ചെയ്യില്ലെ? ഫോണിന്റെ മറുതലയ്ക്കുള്ള ഒബാമയുടെ ശബ്ദം കേട്ട്  ഞെട്ടലിലാണ് മിക്ക വോട്ടര്‍മാരും. ജോ ബൈഡന് വേണ്ടിയാണ് ഒബാമ വോട്ട് ചോദിക്കുന്നത്. ഇത് പുതുമയുള്ള കാര്യമല്ലെങ്കിലും ഫോണില്‍ നേരിട്ട് വിളിച്ച് വോട്ടുറപ്പിച്ച് വ്യത്യസ്തനാവുകയാണ് ഒബാമ. 

പുതിയ ഒരു പ്രചരണ തന്ത്രം തന്നെയാണ് ഒബാമ പരീക്ഷിക്കുന്നത്. ഫോണ്‍ വിളിച്ച് ബൈഡന് വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും തിരഞ്ഞെടുപ്പില്‍ ഉള്ള കടുത്ത മത്സരത്തെക്കുറിച്ചും ഒബാമ വോട്ടര്‍മാരെ പറഞ്ഞ് മനസിലാക്കുന്നുണ്ട്. വോട്ട് ചോദിച്ചു കഴിഞ്ഞാല്‍ വീട്ടുകാരുടെ സുഖ വിവരം ആന്വേഷിക്കാനും ഒബാമ മറക്കുന്നില്ല. വിവരങ്ങള്‍ കൂടി അന്വേഷിച്ചതിനു ശേഷമാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. 

ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടുത്ത മത്സരമായതിനാല്‍ അവസാന നിമിഷത്തിലും എല്ലാവരും അമേരിക്കയെ ഉറ്റുനോക്കുകയാണ്.

Related News