വ്യാഴവും സുര്യനും അനുകൂലം; ട്രംപ് വിജയിക്കുമെന്ന് ഇന്ത്യന്‍ ജ്യോതിഷന്‍

  • 02/11/2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് ഇന്ത്യന്‍ ജ്യോതിഷന്‍ . കടുത്ത മത്സരമായതിനാല്‍ എല്ലാവരും അമേരിക്കയുടെ ഭാവി പ്രസിഡന്റിനെ അറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിലിടയ്ക്കാണ് ട്രംപിന് വിജയം ഉറപ്പാണെന്ന് ജ്യോതിഷന്റെ പ്രവചനം. 

രണ്ടാം തവണയും ട്രംപ് വിജയിക്കും എന്നാണ് ജ്യോതിഷന്‍ പറയുന്നത്. വ്യാഴവും സൂര്യനും അനുകൂലമാണ്. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണ ആവര്‍ത്തിക്കാന്‍ രാശി പ്രകാരം അദ്ദേഹത്തിന് മേല്‍ക്കൈ നല്‍കുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനം നിലനിര്‍ത്തുമെന്നും കുറഞ്ഞത് 4 ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ കടന്നുവരമോ അതോ ഡൊണാള്‍ഡ് ട്രംപിന് വീണ്ടും അവസരം ലഭിക്കുമോ എന്നറിയാന്‍ ലോകം ഉറ്റുനോക്കുകയാണ്.

Related News