എലിസബത്ത് രാജ്ഞിയുടെ ആഢംബര വസതി വാടകയ്ക്ക് താമസക്കാരെ തേടുന്നു

  • 02/11/2020


എലിസബത്ത് രാജ്ഞിയുടെ ആഢംബര വസതിയിലേക്ക് വാടകക്കാരെ തേടുന്നു. സാന്‍ഡ്രിംഗ്ഹാമിലെ പ്രദേശത്തുള്ള വാടക വീട്ടിലേക്കാണ് യോഗ്യതയുള്ള വാടകക്കാരെ തേടുന്നത്. എന്നാല്‍ വാടകക്കാര്‍ക്കായി ചില നിബന്ധങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഒന്നാമത്തെ നിബന്ധന പൂച്ചയെ കൊണ്ടു വരാന്‍ പാടില്ല എന്നതാണ്. 

റോയല്‍ ഷൂട്ടിംഗ് പാര്‍ട്ടികള്‍ക്കായി വളര്‍ത്തിക്കൊണ്ടുവന്ന പക്ഷികളെ വളര്‍ത്തു പൂച്ചകള്‍ കൊന്നതിനെ തുടര്‍ന്നാണ് 2016 ല്‍ ആദ്യമായി പൂച്ചകള്‍ക്ക് കൊട്ടാര പരിസരത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്രയും ആഢംബരമായ പ്രദേശത്ത് നായ്ക്കളെ പോലും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തോടെ പൂച്ചകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 

കൂടാതെ വാടകക്കാര്‍ മൂന്ന് വര്‍ഷം ഇവിടെ താമസിക്കണം എന്നും മൂന്ന് വര്‍ഷത്തേക്കായിരിക്കും എഗ്രിമെന്റ് എന്നും നിബന്ധനയില്‍ പറയുന്നു. 

Related News