തുര്‍ക്കി ഭൂകമ്പം; മൂന്നു വയസുകാരി മണ്ണിനടിയില്‍ കിടന്നത് 65 മണിക്കൂര്‍; പുനര്‍ജന്മം

  • 03/11/2020

തുര്‍ക്കി ഭൂകമ്പത്തില്‍ മണ്ണിനടിയില്‍പ്പെട്ട മൂന്നുവയസുകാരിക്ക് പുനര്‍ജന്മം. തകര്‍ന്നടിഞ്ഞ കെട്ടിടത്തിന്റെ അടിയില്‍പ്പെട്ട മൂന്നു വയസുകാരിയായ എലിഫ് പെരിന്‍സെക് 65 മണിക്കൂറോളം നേരമാണ് മണ്ണിനടിയില്‍ കിടന്നത്. വളരെ അത്ഭുതകരമാണ് കുട്ടിയുടെ രക്ഷപ്പെടല്‍. 

വെള്ളിയാഴ്ചയാണ് തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ 91 പേര്‍ മരിച്ചിരുന്നു. 994 പേര്‍ക്ക് പരുക്കേറ്റു. നിരവധിപ്പേരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പം വലിയ നാശനഷ്ടമാണ് തുര്‍ക്കിയില്‍ ഉണ്ടാക്കിയത്. ബഹുനില കെട്ടിടങ്ങള്‍ പലതും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

Related News