ഫ്രാൻസിൽ മസ്ജിദിന് നേരെ ആക്രമണം; അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ച നിലയിൽ

  • 03/11/2020

പ്രവാചക കാർട്ടൂൺ വിവാദത്തെ തുടർന്നുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളുടെ ഭാ​ഗമായി ഫ്രാന്‍സിലെ മസ്ജിദിന് നേരെ അജ്ഞാതരുടെ ആക്രമണം. രക്തം കലര്‍ന്ന രണ്ട് പന്നികളുടെ തലകള്‍ മസ്ജിദിന്റെ  വളപ്പിൽ ഉപേക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഒയിസിലെ കോമ്പിഗെന്‍ നഗരത്തിലെ ഗ്രാന്‍ഡ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചതെന്ന് കോമ്പിഗെനിലെ തുര്‍ക്കി ഇസ്ലാമിക് യൂണിയന്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് (ഡിഐടിഐബി) ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ അപലപിച്ച പള്ളി മാനേജ്‌മെന്റ് പൊലീസില്‍ പരാതി നല്‍കി. 

ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്ത് പള്ളി മാനേജ്‌മെന്റിനും മുസ്ലിം സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിവാദ പ്രസ്താവനകളെ തുടര്‍ന്ന് ഫ്രാന്‍സില്‍ മുസ്ലിം വിരുദ്ധ വികാരം ശക്തിപ്രാപിക്കുന്നതിനിടെയാണ് സംഭവം. നേരത്തെ ക്രിസ്ത്യൻ പളളിയിൽ ഭീകരാക്രമണത്തിൽ മൂന്ന് പേർ  കൊല്ലപ്പെട്ടിരുന്നു.

Related News