സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളന്‍ അറസ്റ്റില്‍

  • 03/11/2020

അടിവസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിലാണ് ഈ സംഭവം നടന്നത്. തങ്ങളുടെ അടിവസ്ത്രങ്ങള്‍ മോഷണം പോയെന്ന സ്ത്രീകളുടെ പരാതിയിലാണ് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ 70 ജോഡി അടിവസ്ത്രവും സ്ത്രീകളുടേതാണ്. ഏതാണ്ട് 20 ഓളം തവണയാണ് ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയിരിക്കുന്നത്. മറ്റ് സാധനങ്ങളൊന്നും മോഷ്ടിക്കാറില്ല. 

പത്ത് വര്‍ഷം കൂടെ താമസിച്ച ഭാര്യ ഇയാളെ വിട്ട് പോയതോടെയാണ് അടിവസ്ത്ര മോഷണം ആരംഭിച്ചത്. അടിവസ്ത്രത്തില്‍ നിന്നും തനിക്കു ഒരുതരം അനുഭൂതി ലഭിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ മോഷണം നടത്തുന്നത് എന്നും മോഷ്ടാവ് പോലീസില്‍ പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും ചില മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.  

Related News