കാശില്ലെങ്കില്‍ ഫീസായി തേങ്ങ മതി; വ്യത്യസ്തമായി ഈ കോളെജ്

  • 03/11/2020

കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. പലര്‍ക്കും ജോലി നഷ്ടമായി ചിലര്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. അങ്ങനെ പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടയ്ക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഒരു മാര്‍ഗം നിര്‍ദേശിച്ച് വ്യത്യസ്തമാവുകയാണ് ബാലിയിലെ ഒരു കോളെജ്. ഫീസ് അടയ്ക്കാന്‍ പണം ഇല്ലെങ്കില്‍ തേങ്ങയോ അതുപോലെയുള്ള ഉത്പന്നങ്ങള്‍ നല്‍കിയാല്‍ മതി എന്നാണ് കോളെജ് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് വ്യക്തമാക്കിയിരിക്കുന്നത്. 

ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യം ചെയ്തു കൊടുത്തത്. ഫീസായി ലഭിക്കുന്ന തേങ്ങ സ്‌കൂളിലെ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണത്തിനായി ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗഡുക്കളായി ട്യൂഷന്‍ ഫീസ് നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാല്‍ പിന്നീട് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. 

Related News