ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ട്രംപിന്റെ മകന്‍

  • 04/11/2020

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജമ്മുകശ്മീര്‍ ഇല്ലാത്തെ ഇന്ത്യയുടെ ഭൂപടവുമായി ഡോണാള്‍ഡ് ട്രംപിന്റെ മകന്‍. ട്വിറ്ററിലാണ് ട്രംപ് ജൂനിയര്‍ ഇത്തരത്തില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചിരിക്കുന്നത്. ട്രംപിന്റെ വിജയത്തിനുശേഷം ഇന്ത്യയുടെ ഭൂപടം ഇങ്ങനെയായിരിക്കും എന്നാണ് ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്. 

ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഈ ഫോട്ടോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ട്രംപ് ജൂനിയര്‍ ഇത്തരത്തില്‍ ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Related News