ഡോക്ടറെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പാകം ചെയ്തു; നഴ്സിന് വധശിക്ഷ

  • 04/11/2020

ഡോക്ടറെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പാകം ചെയ്ത നഴ്‌സിന് വധശിക്ഷ. തെക്കന്‍ ചൈനയിലാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ ഡോക്ടറെയാണ് നഴ്‌സ് വെട്ടി നുറുക്കിയത്. ആശുപത്രിയില്‍ നഴ്‌സായിരുന്ന ലീ ഫെങ്പിങ്ങിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്്. ലൂവോ യുവാഞ്ചി എന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്. 

ലൂവോ കുറേ തവണ ലീക്ക് പണം നല്‍കിയിരുന്നു. ചൂതാട്ടത്തിന് വേണ്ടിയായിരുന്നു ലീ പണം മേടിച്ചത്. എന്നാല്‍ പണത്തിന് പകരം ലൂവോ അവരെ ലൈംഗിക പീഡനത്തിന് വിധേയയാക്കി. ബ്ലാക്‌മെയിലിങ്ങിലൂടെയും ലൈംഗിക പീഡനം തചുടര്‍ന്നതോടെ ലൂവോയെ കൊലപ്പെടുത്താന്‍ ലീ തീരുമാനിക്കുകയായിരുന്നു. 

ഡോക്ടറെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി ഇത് പാചകം ചെയ്തു. ശേഷം മൃതദഹേത്തിന്റെ അവശിഷ്ടങ്ങള്‍ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. 

Related News