ബൈഡൻ വിജയത്തിനരികെ.. ഇനി വേണ്ടത് വെറും 6 ഇലക്റ്ററൽ വോട്ടുകൾ

  • 05/11/2020

അമേരിക്കൻ പ്രസിഡന്റ്  തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിക്കുമെന്ന് റിപ്പോർട്ട്. 538 അംഗ ഇലക്റ്ററൽ കോളേജിൽ 264 വോട്ടുകളും ബൈഡൻ നേടിയിട്ടുണ്ട്. മാന്ത്രിക സംഖ്യയിലെത്താൻ ഇനി ബൈഡന് വേണ്ടത്  വെറും 6 വോട്ടുകൾ മാത്രമാണ്. ഫ്ലോറിഡ, ടെക്സാസ്, ഓഹിയോ എന്നീ നിർണ്ണായക സ്റ്റേറ്റുകളെല്ലാം ട്രംപ് പിടിച്ചെടുത്തപ്പോൾ ട്രംപ് തന്നെ അടുത്ത പ്രസിഡന്റാകുമെന്ന ഫല സൂചനകളാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാൽ  അവസാന ഘട്ടത്തിൽ മിഷിഗണിലും വിസ്കോൺസിണിലും ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം കൈവരിച്ചതോടെ കാര്യങ്ങൾ അനുകൂലമാകുകയായിരുന്നു.

നൊവാ​ദ,  പെൻസിൽവാനിയ അടക്കം   ഇനി വെറും 5 സംസ്ഥാനങ്ങളിൽ മാത്രമാണ് വോട്ടെണ്ണാനുള്ളത്.  നൊവാദയിൽ ആറ് ഇലക്റ്ററൽ വോട്ടുകൾ ആണ് ഉള്ളത്. നിലവിൽ 
ബൈഡന്  8000 വോട്ടിന്റെ ലീഡ് നൊവാദയിലുണ്ട്.  നൊവാദയിൽ മുന്നേറ്റം നേടിയാൽ ബൈഡന് പ്രസിഡന്റാകാൻ സാധിക്കും.അതേസമയം ഇവിടെ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കുകയാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. 

Related News