വിവാഹം ആകാശത്ത് നടത്താം; വേണ്ടത് 21 ലക്ഷം രൂപ

  • 05/11/2020


കൊവിഡ് വ്യാപനം ആരംഭിച്ചതോടെ വിവാഹ ആഢംബരങ്ങള്‍ക്ക് വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ചെറിയ ചടങ്ങുകള്‍ മാത്രമായി പല വിവാഹങ്ങളും ഒതുങ്ങുകയാണ്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് ഒരു ഉഗ്രന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായുള്ള കമ്പനി. 30,000 അടി ഉയര്‍ത്തില്‍ വിവാഹം നടത്താം അതാണ് കമ്പനി മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. വെഡ്ഡിംഗ് ഇന്‍ സ്‌കൈ എന്നതാണ് ഈ ഓഫറിന്റെ പേര്. 

30,000 അടി ഉയരത്തില്‍ നിന്നുകൊണ്ടുള്ള രണ്ട് മണിക്കൂര്‍ പരിപാടിയാണ് ഫ്‌ലൈറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 16 പേര്‍ക്ക് ഇരിക്കാവുന്ന ഒരു വിമാനം ഉള്‍പ്പെടുന്ന പാക്കേജ് തുടങ്ങുന്നത് 28,000 ഡോളറിലാണ്. അതായത് ഏകദേശം 21 ലക്ഷം രൂപ. പൂക്കള്‍ കൊണ്ടുള്ള അലങ്കാരം, ഷാംപെയ്ന്‍, കാനപ്പുകള്‍, ഭക്ഷണം, പാനീയ ഓപ്ഷനുകള്‍, ഒരു ക്യാബിന്‍ ക്രൂ അംഗം തുടങ്ങി എല്ലാം പാക്കേജില്‍ ഉള്‍പ്പെടും.

Related News