17 കാരിയുമായി 78 കാരന് വിവാഹം; 22 ദിവസത്തിനുള്ളില്‍ വിവാഹ മോചനം

  • 05/11/2020

17 കാരായായ പെണ്‍കുട്ടിയും 78 കാരനും തമ്മിലുള്ള വിവാഹം സമൂഹമാധ്യമങ്ങില്‍ ഏറെ വൈറലായിരുന്നു. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. 22 ദിവസങ്ങള്‍ക്ക് മുന്‍പാണ് നോനി നവിത എന്ന പെണ്‍കുട്ടിയും അബ് സര്‍ന എന്ന വയോധികനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ വിവാഹ മോചിതരാകാന്‍ പോകുന്ന എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

അബാ സര്‍നയാണ് ഭാര്യയുമായി ബന്ധം വേര്‍പിരിയണം എന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രായവ്യത്യാസത്തില്‍ പേരില്‍ ദമ്പതികള്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നവെങ്കില്‍ അവര്‍ തമ്മില്‍ അത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും സഹോദരന്‍ പറയുന്നു.

Related News