വാട്‌സാപ്പിലൂടെ പരിചയം, പിന്നീട് ഡേറ്റിംഗ്; യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ

  • 05/11/2020

വാട്‌സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട യുവതി ഒരുക്കിയ കെണിയില്‍ യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപയോളം. അമേരിക്കന്‍ സ്വദേശി എന്ന പേരില്‍ പരിചയപ്പെട്ട യുവതിയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയിരിക്കുന്നത്. പൈലറ്റായ യുവാവുമായി യുവതി പെട്ടെന്ന് ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് യുവതി നേരില്‍ കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. 

യുവതിയെ കാണാനായി യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതി അകത്തുണ്ട് എന്നാണ് സ്ത്രീ പറഞ്ഞിരുന്നത്. 

അകത്തെത്തിയ തന്നെ നാല് പുരുഷന്‍മാരും നാല് സ്ത്രീകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിക്കാരനായ പൈലറ്റ് പറഞ്ഞു. നൈജീരിയക്കാരനായ പ്രതിയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് പൈലറ്റിനെ നഗ്‌നനാക്കിയെന്നും ഭീഷണിപ്പെടുത്തി ബാങ്ക് കാര്‍ഡ് വഴി നാല് ലക്ഷത്തോളം രൂപ കവര്‍ന്നെടുത്തെന്നുമാണ് കേസ്.

Related News