ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ച കാമുകിയെ കാറില്‍കെട്ടിയിട്ട് തീകൊളുത്തി കൊന്നു

  • 06/11/2020

ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച കാമുകിയെയും സുഹൃത്തിനെയും കാറില്‍കെട്ടിയിട്ട് തീകൊളുത്തി കൊന്നു. ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എലന്‍ പ്രിസ്സില എന്ന 24 കാരിയും സുഹൃത്തായ 39 കാരന്‍ എലി കാര്‍ലോസ് ഡോസ് സാന്റോ എന്നിവരാണ് കൊല്ലപ്പെട്ടത്. 

എലന്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. യുവതിക്ക് വിവാഹിതനായ യുവാവുമായിട്ടാണ് പ്രണയം ഉണ്ടായിരുന്നത്. വിവാഹേതര ബന്ധമായതിനാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എലന്‍ അതിന് തയ്യാറായില്ല. 

സംഭവവുമായി ബന്ധപ്പെട്ട് കാമുകനെയും മറ്റ് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 19 വയസുകാരന്‍ മാത്രമാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. 

Related News