ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് പക്ഷം

  • 07/11/2020

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്.  എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന്  ഡൊണാള്‍ഡ് ട്രംപ് പക്ഷം വ്യക്തമാക്കി. നാല് സംസ്ഥാനങ്ങളിലെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ജോ ബൈഡനെ വിജയിയാക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് ട്രംപ് പക്ഷം പറയുന്നത്.

ജോര്‍ജിയയില്‍ റീകൗണ്ട് നടത്തണമെന്നും പെന്‍സില്‍വാനിയയിലും നെവാഡയിലും ‘ക്രമക്കേടുകള്‍’ നടന്നിട്ടുണ്ടെന്നുമാണ് ട്രംപ് പക്ഷം പറയുന്നത്. അരിസോണയില്‍ ട്രംപ് വിജയിക്കുമെന്നാണ് ഇവരുടെ അവകാശവാദം.  നിലവിലെ കണക്കനുസരിച്ച്‌​ ബൈഡന്‍ 264 ഇലക്​ടറല്‍ വോട്ടുകളും ഡോണള്‍ഡ്​ ട്രംപ്​ 214 ഇലക്​ടറല്‍ വോട്ടുകളും നേടിയിട്ടുണ്ട്​.

നാല്​ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലമാണ്​ യു.എസില്‍ ഇനിയും പ്രധാനമായും അറിയാനുള്ളത്​. പെന്‍സില്‍വേനിയ, അരിസോണ, നെവാഡ, ജോര്‍ജിയഎന്നിവടങ്ങളിലെ വോ​ട്ടെണ്ണലാണ്​ പുരോഗമിക്കുന്നത്​. ​20 ഇലക്​ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയിലെ മുന്നേറ്റം ബൈഡന്​ പ്രസിഡന്‍റ്​ പദത്തിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നാണ്​ പ്രതീക്ഷക്കപ്പെടുന്നത്

Related News