ഡയറി ഫാം ജീവനക്കാരന്റെ കുളി പാല്‍ നിറച്ച ടാങ്കില്‍; പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു

  • 07/11/2020


പാല്‍ നിറച്ച ടാങ്കില്‍ കുളിച്ച ഡയറി ഫാം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലാണ് സംഭവം നടന്നത്. ഫാം ജീവനക്കാരന്‍ പാലില്‍ നീരാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ എടുത്ത ഡയറി ഫാമിലെ മറ്റൊരു ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെ തുടര്‍ന്ന് ഡയറി ഫാം താല്‍ക്കാലകമായി അടച്ച് പൂട്ടിയിരിക്കുകയാണ്. പാല്‍ നിറച്ച ടാങ്കില്‍ കിടന്ന് കുളിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു കപ്പ് കൊണ്ട് പാല്‍ കോരി തലയില്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ കാരണങ്ങള്‍ ചൂട്ടിക്കാണിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്ന ഡയറി ഫാം പൊലീസ് താല്‍ക്കാലകമായി അടച്ച് പൂട്ടിയിരിക്കുന്നത്.

Related News