അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ

  • 07/11/2020

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനെ തെരഞ്ഞെടുത്തു. 273 ഇലക്ടറല്‍ വോട്ടുമായാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റായത്. അമേരിക്കയുടെ 46 മത്തെ പ്രസിഡന്റായാണ് ജോ ബൈഡനെ തെരഞ്ഞെടുക്കപ്പെട്ടത്. ഡോണള്‍ഡ് ട്രംപിന് നിലവില്‍ 214 ഇലക്ടറല്‍ വോട്ടുകളാണുളളത്. കമലാ ഹാരിസിനെ യു എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബരാക് ഒബാമയുടെ കീഴിൽ രണ്ടു തവണ ഉപരാഷ്ട്രപതി ആയിരുന്നു ബൈഡൻ. 2009 ജനുവരി 20-നാണ്‌ വൈസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയർനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്.തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു.

Related News