ട്രംപും മെലാനിയയും വേര്‍പിരിയുന്നു? റിപ്പോര്‍ട്ട്

  • 08/11/2020

അമേരിക്കയിലെ പ്രസിഡന്റ്  തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ട്രംപും മെലാനിയയും വേര്‍പിരിയാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു അന്തര്‍ദേശീയ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നിന്നും ട്രംപ് ഇറങ്ങിയാല്‍ ഉടന്‍ ഭാര്യ മെലാനിയ വിവാഹമോചനം തേടും എന്നാണ് മാധ്യമം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ എന്ന് ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാനും വ്യക്തമാക്കുന്നു. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും  ന്യൂമാന്‍ വ്യക്തമാക്കുന്നു. 





Related News