പ്രതീക്ഷയോടെ ലോകം; 90 ശതമാനം ഫലപ്രദമുളള കൊവിഡ് വാക്‌സിനുമായി യു.എസ് കമ്പനി

  • 09/11/2020

 കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി നിര്‍മ്മാതാക്കളായ യു.എസ് കമ്പനി ഫൈസര്‍. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു. രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28 ദിവസം ശേഷവും പരീക്ഷണത്തിന് വിധേയമായവരില്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ വാക്‌സിന്‍ 90 ശതമാനവും വിജയകരമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ ലോകം മറികടക്കുന്നതിന് തൊട്ടടുത്തെത്തിയെന്നും നിര്‍ണായമായ നാഴികക്കല്ലാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.  യൂറോപ്, അമേരിക്ക രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഫൈസര്‍ നിര്‍ണായക നേട്ടമുണ്ടായിരിക്കുന്നത്.  ഫൈസറും ബയോൺടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ 43,538 പേരാണ് പങ്കാളികളായത്. 

Related News