ഡൊണാള്‍ഡ് ട്രംപിന് നടുവിരല്‍ നമസ്‌കാരം നല്‍കി അമേരിക്ക

  • 11/11/2020


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്. നടുവിരല്‍ നമസ്‌കാരം നല്‍കികൊണ്ടാണ് ട്രംപിന് അമേരിക്കന്‍ ജനത യാത്രയയപ്പ് നല്‍കിയത്. വഴി നീളെ കാത്തുനിന്ന ജനങ്ങള്‍ ഇത്തരത്തില്‍ ട്രംപിനേരെ പ്രതിഷേധം അറിയിച്ചതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ആദ്യമായാകും ഒരു പ്രസിഡന്റിന് ഇത്തരത്തില്‍ ഒരു യാത്രയപ്പ് നല്‍കുന്നത്.

7.4 കോടിയിലേറെ വോട്ടുകള്‍ നേടിയാണ് ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഈ വിജയം അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. അമന്തിമ വിജയം തനിക്ക് തന്നെയായിരിക്കും എന്നാണ് ട്രംപ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ബൈഡന്‍ വിജയിച്ച സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം നല്‍കിയ പല ഹര്‍ജികളും കോടതി തള്ളുകയാണ് ഉണ്ടായത്.

Related News