കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദം; അവകാശവാദവുമായി റഷ്യ

  • 11/11/2020

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് അഞ്ച് 92 ശതമാനം ഫലപ്രദമാണെന്ന് അവകാശവാദവുമായി അധികൃതര്‍. കൊവിഡില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതില്‍ വാക്‌സിന്‍ 92 ശതമാനത്തോളം ഫലപ്രദമാണ് എന്നാണ് റഷ്യയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യ, യുഎഇ, വെനിസ്വലെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്പുട്‌നിക് അഞ്ച് വാക്‌സിന്റെ പരീക്ഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യയില്‍ നിന്നും ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷിച്ച 16,000 പേരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് റഷ്യ പുറത്തുവിട്ടിരിക്കുന്നത്. 

ഓഗസ്റ്റിലായിരുന്നു റഷ്യ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ലോകത്തില്‍ തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത വാക്‌സിനുകളില്‍ ഒന്നാണ് ഇത്.

Related News