സ്ഥാനമോഹി എന്ന് വിളിക്കുന്നതില്‍ ദുഃഖമില്ല: ശോഭാ സുരേന്ദ്രന്‍

  • 11/11/2020

സംസ്ഥാന നേതൃത്വത്തോട് പരസ്യ വിയോജിച്ച് വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്നെ സ്ഥാനമോഹി എന്ന് വിൡക്കുന്നതില്‍ ദുഃഖമില്ല എന്നാണ് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. കോഴിക്കോട് വെച്ചായിരുന്നു കൂടിക്കാഴ്ച. 

ബിജെപിക്ക് ഒരു പഞ്ചായത്ത് പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാത്ത കാലത്താണ് താന്‍ പാര്‍ട്ടിയില്‍ എത്തിയത്. സ്ഥാന മോഹിയായിരുന്നെങ്കില്‍ താന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. ചിലത് തുറന്നുപറയാനുണ്ടെന്നും വളച്ചുകെട്ടില്ലാതെ പിന്നീട് പറയുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

Related News