നെതര്‍ലാന്‍ഡിലെ സൗദി എംബസിക്ക് നേരെ വെടിവയ്പ്പ്

  • 13/11/2020

നെതര്‍ലാന്‍ഡിലെ സൗദി എംബസിക്ക് നേരെ വെടിവയ്പ്പ്. ഭീകരൻ നിരവധി തവണ വെടിയുതിര്‍ത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച്‌ നടന്ന ആക്രമണത്തിന് പിന്നാലെയാണ് സംഭവം. ജിദ്ദയിലെ സ്ഫോടനത്തില്‍ ആക്രമണം നടത്തിയവര്‍ക്കായുള്ള പൊലീസ് പരിശോധന ശക്തമാണ്. പരിക്കേറ്റവരില്‍ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. വിവിധ എംബസി ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാന്‍സും സൗദിയും അപലപിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.  ഇതിനിടെയാണ് ഇന്ന് ഹേഗിലെ സൗദി എംബസിക്ക് നേരെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ എംബസിയുടെ വിവിധ ഭാഗങ്ങളില്‍ ബുള്ളറ്റ് പതിച്ചു.
ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ഡച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്.

Related News