ഫൈസറിൽ ആശങ്ക; വാക്സിൻ പരീക്ഷിച്ച വോളണ്ടിയര്‍മാര്‍ക്ക് ആരോഗ്യപ്രശ്നങ്ങൾ

  • 13/11/2020

കൊവിഡിനെതിരെ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി എത്തിയ ഫൈസര്‍ വാക്സിന്‍ പരീക്ഷിച്ച വോളണ്ടിയര്‍മാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്.  ആദ്യ ഷോട്ടിന് പിന്നാലെ വോളണ്ടിയര്‍മാര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും ഹാങ്ങോവറും ഉണ്ടായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 5 രാജ്യങ്ങളില്‍ നിന്നായി 43500 പേരിലാണ് ഫൈസര്‍ വാക്സിന്‍ കുത്തിവെച്ചത്. 

ക്ലിനിക്കല്‍ ട്രെയലുകളുടെ ഭാഗമായി സ്വയം വോളണ്ടിയര്‍ ആയവരാണ് ഇവര്‍. ഇവരില്‍ പലരും തലവേദനയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയിച്ചതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാങ്ങോവറും തലവേദനയുമൊക്കെ ഉണ്ടായെന്നും ഏറെ വൈകാതെ ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവന്നും ചിലര്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ക്ക് തലവേദനയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും മാറാന്‍ സമയമെടുത്തു. അതേസമയം,  കുവൈറ്റ് ഉൾപ്പെടെയുളള നിരവധി രാജ്യങ്ങൾ വാക്സിൻ വാങ്ങാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Related News