വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത അധ്യാപകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥി; രാഹുലിനെക്കുറിച്ച് ഒബാമ

  • 13/11/2020

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റെ ബറാക് ഒബാമ പറഞ്ഞ കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത അധ്യാപകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഒരു  വിദ്യാര്‍ത്ഥിയെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്നതാണ് ഒബാമയുടെ പരാമര്‍ശം. 

ന്യൂയോര്‍ക്ക് ടൈംസ് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന ഓര്‍മ്മക്കുറിപ്പില്‍ ലോക നേതാക്കളെക്കുറിച്ച് ഒബാമ അവലോകനം നടത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഇത്തരത്തില്‍ ഒരു പരാമര്‍ശം. വിഷയത്തെ കുറിച്ച് കാര്യമായ അറിവില്ലാതെ കോഴ്‌സ് വര്‍ക്ക് ചെയ്ത ശേഷം അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍. എന്നാല്‍ വിഷയത്തെ കുറിച്ച് പഠിക്കാനുള്ള അഭിനിവേശമോ അഭിരുചിയോ ഇല്ല എന്നും രാഹുലിനെക്കുറിച്ച് ഒബാമ പറയുന്നു.

Related News