ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല; പരാജയത്തിനു ശേഷം ട്രംപ്

  • 14/11/2020

തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ അമേരിക്കന്‍ പ്രസിഡന്റെ ഡോണാള്‍ഡ് ട്രംപ്. ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് അറിയില്ല എന്നാണ് ട്രംപ് പറഞ്ഞത്. എല്ലാം കാലം പറയും എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്താമാക്കിയത്. 

നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്ക്ഡൗണിലേക്ക് പോവില്ല എ്ന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്. 

അതേസമം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നൂ എന്ന പ്രസിഡന്റെ ഡോണാള്‍ഡ് ട്രംപിന്റെ ആരോപണത്തില്‍ കഴമ്പില്ല എന്നാണ് തെരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കിയരിക്കുന്നത്. 

Related News