മോഡേണയിലും ആശങ്ക; വാക്​സിന്‍ പരീക്ഷണം നടത്തിയവരില്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടു

  • 14/11/2020

 മോഡേണ കൊവിഡ് പ്രതിരോധ വാക്​സിന്‍ പരീക്ഷണം നടത്തിയവരില്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്​. അമേരിക്കയിലെ ​യൂണിവേഴ്​സിറ്റി നോര്‍ത്ത്​ കരോലിനയില്‍ നടത്തിയ പരീക്ഷണത്തില്‍ വോളണ്ടിയര്‍മാര്‍ക്ക്​ ക്ഷീണവും പനിയും ശരീരവേദനയും ഉള്‍പ്പെടെ അനുഭവപ്പെട്ടതായാണ്​ റിപ്പോര്‍ട്ട്​. പരീക്ഷണത്തിനുണ്ടായിരുന്ന വോളണ്ടിയര്‍മാരിലൊരാളായ ജാക്ക് മോര്‍ണിംഗ്സ്റ്റാര്‍, ഫോക്സ് ന്യൂസിലെ ഫോക്സ് & ഫ്രണ്ട്സ് ഷോയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.​ 
അതേസമയം, പരീക്ഷണഘട്ടത്തിലുണ്ടാവുന്ന ചെറിയ പനിയും ക്ഷീണവും കാര്യമാക്കേണ്ടെന്നാണ്​ വിദഗ്‌ദ്ധർ.

വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണമാണ്​ നടക്കുന്നതെന്നും പൂര്‍ണ്ണമായ രീതിയില്‍ വാക്​സിന്‍ പൊതുജനങ്ങള്‍ക്ക്​ ലഭ്യമാക്കുമ്പോള്‍ ഇത്തരം പ്രശ്​നങ്ങളുണ്ടാവില്ലെന്നുമാണ് ​വിദഗ്‌ദ്ധർ റയുന്നത്. അതേസമയം 90 ശതമാനം ഫലപ്രാപ്തി തെളിയിച്ച അമേരിക്കൻ കമ്പനിയായ ഫൈസർ നിർമ്മിക്കുന്ന വാക്സിൻ കുത്തിവെച്ചവരിലും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടിരുന്നു. 

Related News