കൊവിഡ്: ആശുപത്രി കിടക്കയില്‍ കിടന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അധ്യാപിക മരണത്തിന് കീഴടങ്ങി

  • 15/11/2020

കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോഴും തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യം മാത്രമാണ് ടെഹ്‌റാനിലെ മറിയം അര്‍ബാബി എന്ന ടീച്ചര്‍ക്ക്  ഉണ്ടായിരുന്നുള്ളു. ഓണ്‍ലൈനിലൂടെ എന്നും തന്റെ വിദ്യാര്‍ത്ഥികളുടെ കൂടെ ചിലവഴിച്ച അര്‍ബാബി ഒടുവില്‍ കൊവിഡിന് കീഴടങ്ങിയിരിക്കുകയാണ്. 

ദിവസങ്ങളോളം കൊറോണയോട് പോരാടിയാണ് അവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇതോടെ 22 വര്‍ഷം അധ്യാപന ജീവിതത്തിനും അവസാനമായി. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അര്‍ബാബി. എന്നാല്‍ അവിടെ നിന്നുപോലും അവര്‍ കുട്ടികളോടൊപ്പമാണ് തന്റെ സമയം ചിലവഴിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അര്‍ബാബിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 


Related News