ബൈഡന്‍ ജയിച്ചത് വ്യാജമാധ്യമങ്ങളുടെ കണ്ണില്‍: ഡൊണാള്‍ഡ് ട്രംപ്

  • 15/11/2020


അമേരിക്കയില്‍ തനിക്കുണ്ടായ പരാജയവും ജോ ബൈഡന്റെ ജയവും അംഗീകരിക്കാന്‍ തയ്യാറാകാതെ ഡൊണാള്‍ഡ് ട്രംപ്. വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന്‍ വിജയിച്ചിരിക്കുന്നത് എന്നാണ് ട്രംപ് പറഞ്ഞത്. താന്‍ ഒന്നും സമ്മതിക്കുന്നില്ല. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട്. കടുത്ത ഒരു തെരഞ്ഞെടുപ്പാണ് നടന്നത് എന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 

എന്നാല്‍ ഇന്നതെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതിന്റെ സൂചനകള്‍ നല്‍കികൊണ്ടായിരുന്നു ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്. നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം ലോക്ക്ഡൗണിലേക്ക് പോവില്ല എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇന്നലെ ട്രംപ് പറഞ്ഞത്.

Related News