ഇനി വീട്ടിൽ വച്ച് കൊവിഡ് പരിശോധന നടത്താം; 30 മിനിറ്റിനുള്ളിൽ ഫലമറിയാനാകുന്ന കൊവിഡ് കിറ്റുമായി അമേരിക്ക

  • 18/11/2020

കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ വച്ച് തന്നെ കൊവിഡ് പരിശോധ നടത്താൻ കഴിയുന്ന കൊവിഡ് കിറ്റുമായി അമേരിക്ക.  30 മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കൊവിഡ് കിറ്റിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി.  സ്വയം പരിശോധന നടത്താനാകുന്ന കൊവിഡ് കിറ്റാണിത്.  ലോകത്ത് തന്നെ ഇത്തരത്തിലുളള ആദ്യ നീക്കമാണിത്.  ലൂസിറ ഹെൽത്ത് നിർമ്മിച്ച സിംഗിൾ-യൂസിന് 14 വയസ്സിന് മുകളിലുളള  വ്യക്തികൾക്ക് സ്വയം ശേഖരിച്ച സാമ്പിളുകൾ വഴി വീട്ടിൽ വച്ച് തന്നെ പരിശോധന നടത്താം.  അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നൽകിയത്.

Related News