ഇരുപതാം വയസില്‍ നാലാം വിവാഹം; ഭര്‍ത്താവിന് വധുവിനെത്തേടി ഭാര്യമാര്‍

  • 19/11/2020

ഇരുപതാം വയസില്‍ നാലാം വിവാഹത്തിന് തയ്യാറാകുന്ന ഭര്‍ത്താവിന് വധുവിനേത്തേടി ആദ്യ മൂന്ന് ഭാര്യമാര്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. പാകിസ്ഥാന്‍ യുവാവായ അദ്‌നാന് വേണ്ടിയാണ് ഭാര്യമാര്‍ വധുവിനെത്തേടുന്നത്. ഭാര്യമാരോടൊപ്പമുള്ള ചിത്രത്തോടുകൂടിയാണ് വിവാഹ പരസ്യം നല്‍കിയിരിക്കുന്നത്. 

പതിനാറാം വയസിലായിരുന്നു അദ്‌നാന്റെ ആദ്യ വിവാഹം. അന്ന് വിദ്യാര്‍ഥിയായിരുന്നു ഇയാള്‍. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വിവാഹം കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം വിവാഹവും നടന്നു. ഇപ്പോഴാണ് നാലാം വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യത്തെ നാല് ഭാര്യമാരുടെയും പേരുകള്‍ എസ് അക്ഷരത്തിലാണ് ആരംഭിക്കുന്നത് എന്നും അതിനാല്‍ നാലാമത്തെ ഭാര്യയുടെയും അങ്ങനെത്തന്നെയായിരിക്കണം എന്നും അദ്‌നാന്‍ പറയുന്നു.  

Related News