48 കാരന് അഞ്ചാം വിവാഹം; വധുവിന് പ്രായം 13

  • 20/11/2020

48 കാരന്‍ വിവാഹം കഴിച്ചത് 13 വയസുകാരിയെ. ഫിലീപ്പീന്‍സിലണ് സംഭവം നടന്നത്. അബ്ദുള്‍ റസാക്ക് അമ്പാട്ടുവാന്‍ എന്നയാളാണ് വെറും 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തിരിക്കുന്നത്. റസാക്കിന്റേതാകട്ടെ ഇത് അഞ്ചാം വിവാഹവുമാണ്. 

അഞ്ചാം ഭാര്യയുടെ അതേ പ്രായമുള്ള മകള്‍ റസാക്കിന് ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇവരുടെ വിവാഹത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബറില്‍ വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോഴാണ് വിവാഹ വാര്‍ത്ത പുറത്തുവന്നത്. 

ഭര്‍ത്താവ് എപ്പോഴും സന്തോഷവാനായിരിക്കണം എന്നതും അതിനാല്‍ താന്‍ അദ്ദേഹത്തിന്റെ വേണ്ടി പാചകം പഠിക്കുകയാണ് എന്ന് 13 കാരിയായ ഭാര്യ പറയുന്നു. വിവാഹം വലിയ വാര്‍ത്തയായതോടെ ഭാര്യയ്ക്ക് 20 വയസ് പ്രായമാകുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകൂ എന്നും അതുവരെ ഭാര്യയെ പഠിക്കാന്‍ വിടുമെന്ന് റസാക്കും പറയുന്നു.

Related News