കുവൈറ്റ് അടക്കം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി; പുതിയ നീക്കവുമായി ഫ്രഞ്ച് പ്രസിഡന്റ്

  • 20/11/2020

ചില രാജ്യങ്ങൾ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും, കർശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാൻസ്. ഖത്തർ, കുവൈറ്റ്, തുർക്കി, പാകിസ്ഥാൻ,  എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നുമാണ് യൂറോപ്യൻ പാർലമെന്റിലേക്കുള്ള ഫ്രഞ്ച് അംഗം ജോർദാൻ ബാർഡെല്ല വ്യക്തമാക്കുന്നത്. യൂറോപ്പിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇത് അനിവാര്യമാണെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടി. 

ശക്തമായ സാമ്പത്തിക വ്യാപാര ഉപരോധങ്ങൾ രാഷ്ട്രങ്ങൾക്കും ഏർപ്പെടുത്തണമെന്നാണ് ഫ്രാൻസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഫ്രാൻസും ഇസ്ലാമിക രാഷ്ട്രങ്ങളും തമ്മിലുള്ള സ്പർദ്ധ വർധിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരാവശ്യവുമായി പാർലമെന്റ് അംഗം രംഗപ്രവേശം ചെയ്യുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 16ന് പ്രവാചകന്റെ കാർട്ടൂൺ കാണിച്ചതിന് പാരീസിൽ 
മത തീവ്രവാദികൾ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷങ്ങളുടെ തുടക്കം. 

Related News